ഗാർഹിക പീഡനത്തിനെതിരെ 'സ്പീക്ക് അപ്പ്' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ഗാർഹിക അതിക്രമങ്ങൾക്കെതിരെ സ്ത്രീകൾക്ക് അവബോധവും ആത്മവിശ്വാസവും നൽകുന്നതിനും നിയമപരമായ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനുമായി കേരള പൊലീസ് സംഘടിപ്പിച്ച 'സ്പീക്ക് അപ്പ്' ബോധവത്കരണ പരിപാടി നടന്നു. വനിതാ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി (ഡി.സി.ആർ.ബി) കെ.പി തോംസൺ അധ്യക്ഷനായി.
ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമ സംവിധാനങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, സ്ത്രീസുരക്ഷാ പദ്ധതികൾ, ലഭ്യമായ നിയമപരിരക്ഷകൾ തുടങ്ങിയ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടന്നു. അഡ്വ. ആശ ഉണ്ണിത്താൻ, വനിതാ സംരക്ഷണ ഓഫീസർ ടി. ശ്രുതി, കില ട്രെയിനർ രോഹിണി മുത്തൂർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
വനിതാ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി. സുഭഗ, ഡി.വൈ.എസ്.പി എൻ. സുനിൽകുമാർ, ഡി.വൈ.എസ്.പി എം. മുഹമ്മദ് ഹനീഫ, നാർക്കോട്ടിക് സെൽ ഇൻസ്പെക്ടർ കെ. ശ്യാം, കൂട്ട് പ്രോജക്ട് കൗൺസിലർ റോസ്മിൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments