ദേശീയ സരസ് മേള: ഇ-ടെൻഡർ ക്ഷണിച്ചു
2026 ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചരണ പ്രവർത്തനങ്ങൾക്കും വേദി ഉൾപ്പെടെയുള്ളവയുടെ നിർമ്മാണത്തിനും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മേളയ്ക്ക് ആവശ്യമായ മീഡിയ പ്രചരണ പ്രവർത്തനങ്ങൾ, ക്രിയാത്മകവും സർഗാത്മകവുമായ മറ്റ് പ്രചരണ പരിപാടികൾ എന്നിവ തയ്യാറാക്കുന്നതിനുള്ള ഇ-ടെൻഡർ (ഐ.ഡി: 2026_SPEM_888195_4) സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 25 വൈകുന്നേരം അഞ്ച് മണി. മേളയോടനുബന്ധിച്ചുള്ള തീമാറ്റിക് ഡിസൈൻ, കമാനങ്ങൾ, ഇൻസ്റ്റലേഷനുകൾ, അലങ്കാര പ്രവർത്തനങ്ങൾ, ഫുഡ് കോർട്ട്, പ്രധാന വേദി തുടങ്ങിയവയുടെ രൂപകൽപ്പന, നിർമ്മാണം, നിർവഹണം എന്നിവയ്ക്കുള്ള ഇ-ടെൻഡർ (ഐ.ഡി: 2026_SPEM_888901_1) സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബർ 27 ആണ്. ഇ-ടെൻഡർ സംബന്ധിച്ച വിശദവിവരങ്ങൾ www.etenders.kerala.gov.in, www.kudumbashree.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 7907723243, 9562447466, 9072332223.
- Log in to post comments