Skip to main content

കൊണ്ടോട്ടി വികസന കോൺക്ലേവ്: വ്യോമയാന, വാണിജ്യ വികസന പദ്ധതികൾ ചർച്ചയായി

കരിപ്പൂർ വിമാനത്താവളത്തിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തി വ്യോമയാന അനുബന്ധ വ്യവസായങ്ങളും ആധുനിക വാണിജ്യ കേന്ദ്രങ്ങളും വികസിപ്പിക്കുന്നതടക്കം വിവിധ മേഖലകളിലെ നൂതന പദ്ധതികൾക്ക് രൂപം നൽകി കൊണ്ടോട്ടി ഡെവലപ്മെന്റ് കോൺക്ലേവ്. കൊണ്ടോട്ടിയെ പുതിയ കാലത്തിന്റെ വികസന മാതൃകയിലേക്ക് ഉയർത്തുന്നതിനുള്ള നിർദേശങ്ങളാണ് കോൺക്ലേവിന്റെ വിവിധ സെഷനുകളിലായി ഉയർന്നത്.

 

വിമാനത്താവളം കേന്ദ്രീകരിച്ച് എയർപോർട്ട് സിറ്റി മാതൃകയിലുള്ള വികസനത്തിനായിരുന്നു വ്യവസായ-സാങ്കേതിക മേഖലയിലെ ചർച്ചയിലെ ഊന്നൽ. ലോജിസ്റ്റിക്സ് ഹബ്ബുകൾ, കാർഗോ ടെർമിനൽ വികസനം, ഭക്ഷ്യസംസ്കരണ-കയറ്റുമതി കേന്ദ്രങ്ങൾ, യാത്രക്കാർക്കുള്ള അനുബന്ധ സേവനങ്ങൾ, ഹോട്ടൽ-വാണിജ്യ സമുച്ചയങ്ങൾ, ഐ.ടി അധിഷ്ഠിത സേവനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കുള്ള സാധ്യതകൾ വിലയിരുത്തി. വ്യവസായം സെഷൻ മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.എം.എ സമീർ എം.എൽ.എ, കെ.എസ്.ഐ.ഇ മാനേജിങ് ഡയറക്ടർ ഡോ. കെ.എം അനിൽ മുഹമ്മദ്, ഉമർ അബ്ദുസ്സലാം, ബിഷിർ വാളപ്ര, മോഡറേറ്റർ കെ.പി ഷാഹിദ് തുടങ്ങിയവർ പങ്കെടുത്തു. പരമ്പരാഗത കൃഷിയിൽനിന്ന് മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമ്മാണത്തിലേക്കും വിപണനത്തിലേക്കും മാറേണ്ടതിന്റെ ആവശ്യകത കാർഷിക സെഷനിൽ ചർച്ച ചെയ്തു. അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ ടി.കെ സൈഫുന്നിസ, വാഴയൂർ കൃഷി ഓഫീസർ എം.കെ മുഹമ്മദ് മുനീർ ബിലാൽ, കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി. നിയാസ് തുടങ്ങിയവർ പങ്കെടുത്തു.

 

വിദ്യാഭ്യാസ-നൈപുണ്യ വികസന മേഖലയിൽ നിർമ്മിത ബുദ്ധി (എ.ഐ), റോബോട്ടിക്സ്, ഡേറ്റാ സയൻസ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിദ്യാഭ്യാസ സെഷനിൽ ചർച്ച ചെയ്തു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ. ആബിദ ഫാറൂഖി, ഡോ. റഫീഖ് ഈന്തൻ, ഡോ. എം. ശിഹാബുദ്ധീൻ, അഡ്വ. മൻസൂർ പുളിക്കൽ, നാസർ കണ്ണാട്ടിൽ, കെ.വി മുഹമ്മദ് യാസീൻ തുടങ്ങിയവർ പങ്കെടുത്തു. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പ് ഹബ്ബുകൾ, ഡിജിറ്റൽ പരിശീലനം എന്നിവയിലൂടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്ന വിഷയങ്ങളിൽ നടന്ന വനിതാ ശാക്തീകരണ സെഷനിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, കെ.എസ്.ഡബ്ല്യു.ഡി.സി റീജിയണൽ മാനേജർ കെ. ഫൈസൽ മുനീർ, പി.എം റിയാസ്, ഒ.കെ സാജിറ, പി. സജുല തുടങ്ങിയവർ പങ്കെടുത്തു.

 

കൊണ്ടോട്ടിയുടെ ചരിത്രവും പൈതൃകവും പ്രയോജനപ്പെടുത്തിയുള്ള പൈതൃക ടൂറിസം, പ്രാദേശിക കലാരൂപങ്ങളുടെ ഡിജിറ്റൽ രേഖപ്പെടുത്തൽ തുടങ്ങിയവ ചർച്ച ചെയ്ത കലാ-സാംസ്കാരിക സെഷൻ മന്ത്രി പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. റിയാസ് കോമു, കെ.ടി റഫീഖ്‌, അനീഷ് ഗോപാൽ, അഷ്റഫ് മടാന്‍, ആനക്കച്ചേരി മൂസ ഹാജി, ഡോ. എം. വിനയകുമാർ തുടങ്ങിയവർ പങ്കെടുത്തു. കായിക ടൂറിസവും തൊഴിൽസാധ്യതകളും ചർച്ച ചെയ്ത കായിക സെഷനിൽ സിദ്ദീഖുൽ അക്ബർ കളത്തിൽ, മജീദ് ഐഡിയൽ, ഡോ. സി.ടി അജ്മൽ, പി. ജംഷീർ ബാബു തുടങ്ങിയവർ വിഷയാവതരണം നടത്തി. ഭിന്നശേഷി സെഷനിൽ ഡോ. വി. ഇദരീസ്, ഡോ. റോഷൻ ബിജിലി, അമൽ ഇഖ്ബാൽ, സമീർ മച്ചിങ്ങൽ, ഷബ്നാ പൊന്നാട്, ഇഖ്ബാൽ തുടങ്ങിയവരും ആരോഗ്യ സെഷനിൽ ഡോ. മുസ്തഫ, ഡോ. അഭിജിത്ത് കർമ, ഡോ. പി. ഹബീബ്, ഡോ. എൻ.കെ സബ്ന, ഡോ. യു. ബാബു തുടങ്ങിയവരും പങ്കെടുത്തു.

date