Post Category
ഭൂമി ഏറ്റെടുക്കൽ; ആക്ഷേപം അറിയിക്കാം
ചെങ്ങന്നൂർ താലൂക്ക് പാണ്ടനാട് വില്ലേജ് ബ്ലോക്ക് 5 റീസർവ്വെ 429/30 ൽപ്പെട്ട 1.80 ആർ ഭൂമി എൽ.എ 78/88/PND പ്രകാരം കീഴ്വന്മഴി മുറിയിൽ പൂപ്പറത്തി തകിടിയിൽ ലക്ഷം വീട് കോളനിയിൽ അഴകൻ ശമുവേൽ എന്നയാളുടെ പേരിൽ പട്ടയം നൽകിയ ഭൂമി
കേരള എസ്ചീറ്റ്സ് ആൻഡ് ഫോർഫീച്ചേഴ്സ് ആക്ട് 1964 പ്രകാരം സർക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ വിചാരണ കഴിഞ്ഞതിനാൽ പരേതന്റെ വസ്തുവിൽ ആർക്കെങ്കിലും അവകാശവാദമുണ്ടെങ്കിൽ 15 ദിവസത്തിനകം കളക്ട്രേറ്റിൽ എൽ ആർ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം.
date
- Log in to post comments