Post Category
അഴിമതി വിരുദ്ധ ദിനാചരണം ഇന്ന്
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് 'വിശ്വാസ്'ന്റെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ എട്ട് ) ഉദ്യോഗസ്ഥര്‍ക്ക് ബോധവത്ക്കരണ പരിപാടി നടത്തും. വൈകിട്ട് നാലിന് ജില്ലാ കലക്റ്ററേറ്റ് സമ്മേളനഹാളില്‍ നടക്കുന്ന പരിപാടി എം.ബി. രാജേഷ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു അധ്യക്ഷനാകും. ജസ്റ്റിസ് എം.എന്‍. കൃഷ്ണന് മുഖ്യാതിഥിയാകും. മികച്ച ഡോക്റ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പൊലീസ് സര്ജന് ഡോ: പി.ബി. ഗുജ്റാള്നെ പരിപാടിയില്‍ ആദരിക്കും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍, സര്‍വീസ് സംഘടനാ നേതാക്കള്‍, എന്‍.എസ്.എസ്.വൊളന്റിയര്‍മാര്‍ പരിപാടിയില്‍ പങ്കെടുക്കും.
date
- Log in to post comments