Skip to main content

ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്യാമ്പ് നടത്തി

 

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പാസ്സ്‌വേർഡ് 2026-27; സൗജന്യ കരിയർ ഗൈഡൻസ് ക്യാമ്പ് സംഘടിപ്പിച്ചു. എഡിഎം സി. പ്രേംജി ഉദ്ഘാടനം ചെയ്തു. നിർമ്മിത ബുദ്ധിയുടെ കാലത്ത് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾ നൈപുണ്യശേഷി വർദ്ധിപ്പിക്കണമെന്നും അനുയോജ്യമായ തുടർ പഠന കോഴ്സുകൾ കണ്ടെത്തണമെന്നും എഡിഎം പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എം നൗഫൽ അധ്യക്ഷനായി. കായംകുളം ന്യൂനപക്ഷ ക്ഷേമ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ റഹ്മത്തുള്ള, സ്കൂൾ പിടിഎ പ്രസിഡന്റ് സിമി ഷാഫി ഖാൻ, ആലപ്പുഴ ന്യൂനപക്ഷ ക്ഷേമ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പൽ കെ മുനീറ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ കരിയർ ഗൈഡൻസ്, വ്യക്തിത്വ വികസനം, ഡീലർഷിപ്പ് ആൻഡ് ടൈം മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പരിശീലനം നൽകുന്നത്.

date