Skip to main content

വടക്കാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു*

വടക്കാഞ്ചേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. പഴയന്നൂർ ജി.എച്ച്.എസ്.എസിൽ നടന്ന പരിപാടി കെ. രാധാകൃഷ്ണൻ എം.പി. ഉദ്ഘാടനം ചെയ്തു.   യു.ആർ. പ്രദീപ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. അബ്ദുൾ നാസർ പതാക ഉയർത്തി. നവംബർ 19 വരെ പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കുന്നത്തറ എ.എൽ.പി.എസ്. എന്നീ വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്.

ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരത്തിലധികം കലാപ്രതിഭകൾ നാലു ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ മാറ്റുരയ്ക്കും.
 

പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സത്യൻ, വി.എം. ബുഷറ, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി. സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. നിർമല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.യു. അഖില, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജി ജോൺ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എം. അസീസ്, സ്മിത സുകുമാരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിത്ത് തങ്കപ്പൻ, ഗീത ഉണ്ണികൃഷ്ണൻ, പി.സി. ശിവകുമാർ, ടി. ലേഖ മണി, യു.എച്ച്. ഷിഫാനത്ത്, പി. കൃഷ്ണകുമാർ, ടി.സി. ഹരിദാസൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംഘാടക സമിതി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date