Post Category
*കേരളോത്സവം 2026 സമാപിച്ചു*
പുതാടി ഗ്രാമപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. ഒക്ടോബര്‍ 31 ന് ആരംഭിച്ച കേരളോത്സവത്തില്‍ വിവിധ കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ബാബു അധ്യക്ഷയായ സമാപന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ശോഭനാ ദേവി, ഒ.കെ ലാലു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ബാബു, അതുല്‍ തോമസ്, പഞ്ചായത്ത് സെക്രട്ടറി കെ. വിനീത വാര്‍ഡംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments