Skip to main content

നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ. യിൽ വയർമാൻ (01 ഒഴിവ്- Sheduled Caste Converts to Christianity കാറ്റഗറി), മെക്കാനിക് മോട്ടോർ വെഹിക്കിൾ (01 ഒഴിവ്- OC കാറ്റഗറി), ടർണർ (03 ഒഴിവ്- ST, Muslim, OC കാറ്റഗറി) എന്നീ ട്രേഡുകളിലെ ഇൻസ്ട്രക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും. എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി യും 3 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും 2 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിഗ്രിയും ഒരു വർഷ പ്രവർത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ നവംബർ 20 രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഐ.ടി.ഐ. പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. വിവരങ്ങൾക്ക്: 0471 2502612.

പി.എൻ.എക്‌സ്. 4823/2026

date