പ്രമാണ പരിശോധന
കൊച്ചിൻ ദേവസ്വം ബോർഡിലെ മെഡിക്കൽ ഓഫീസർ (ആയുർവേദ) (കാറ്റഗറി നമ്പർ 77/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികളുടെ പ്രമാണ പരിശോധന നവംബർ 23നും അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 68/2025) തസ്തികകളുടെ പ്രമാണ പരിശോധന നവംബർ 27നും കൂടൽമാണിക്യം ദേവസ്വത്തിലെ കീഴ്ശാന്തി (കാറ്റഗറി നമ്പർ 75/2025) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച യോഗ്യരായ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന നവംബർ 27നും കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഓഫീസിൽ നടത്തും.
കൊച്ചിൻ ദേവസ്വം ബോർഡിലെ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള ഉദ്യോഗാർഥികൾ വിജ്ഞാപനപ്രകാരമുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ പ്രമാണങ്ങൾ വെരിഫിക്കേഷൻ തീയതിക്കുമുമ്പായി പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. 'ദേവജാലിക' പ്രൊഫൈലിൽ ലോഗിൻ ചെയ്ത് APPLICATIONS -> DOCUMENT UPLOAD എന്ന ലിങ്ക് മുഖേന പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യാം.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാകുന്നതിനുള്ള മെമ്മോ ഉദ്യോഗാർഥികളുടെ 'ദേവജാലിക' പ്രൊഫൈലിലെ Document Verification Memo -> Download Memo എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യണം. യോഗ്യത തെളിയിക്കുന്നതിനാവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും വെരിഫിക്കേഷൻ മെമ്മോയും സഹിതം നിശ്ചയിക്കപ്പെട്ട സമയത്ത് നേരിട്ട് ഹാജരാകണം. വിവരങ്ങൾക്ക്: www.kdrb.kerala.gov.in.
പി.എൻ.എക്‌സ്. 4828/2026
- Log in to post comments