നാഷണൽ ആയുഷ് മിഷനിൽ ഒഴിവ്
നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഒഴിവുള്ള അനസ്തെറ്റിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 82,688 രൂപ ശമ്പളം ലഭിക്കും.
എം.ബി.ബി.എസ്, അനസ്തേഷ്യയിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. അപേക്ഷകർക്ക് നവംബർ 10ന് 40 വയസ്സ് തികയാൻ പാടില്ല. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ https://careers.nam.kerala.gov.in എന്ന വെബ്സൈറ്റ് വഴി നവംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കുള്ള വാക്-ഇൻ-ഇന്റർവ്യൂ ഡിസംബർ 4ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആരോഗ്യഭവൻ ബിൽഡിംഗിന്റെ അഞ്ചാം നിലയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തിൽ നടക്കും. അന്നേ ദിവസം എഴുത്തുപരീക്ഷയും ഉണ്ടായിരിക്കും.
ഇന്റർവ്യൂവിന് പ്രത്യേകം അറിയിപ്പ് നൽകുന്നതല്ല. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in, 0471-2339552
- Log in to post comments