Skip to main content

മേട്രൺ കം റസിഡണ്ട് ട്യൂട്ടർ നിയമനം

 

കോഴിക്കോട് ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന് കീഴിൽ മരുതോങ്കരയിൽ പ്രവർത്തിക്കുന്ന ഡോ. ബി. ആർ. അംബേദ്‌കർ ഗവ. മോഡൽ റസിഡൻഷ്യൽ (ഗേൾസ്) സ്കൂളിൽ വിദ്യാർത്ഥിനികളുടെ രാത്രികാല പഠന മേൽനോട്ടത്തിനായി മേട്രൺ കം റസിഡൻ്റ് ട്യൂട്ടർമാരെ  നിയമിക്കുന്നതിന്  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ബി. എഡുമാണ് വിദ്യാഭ്യാസ യോഗ്യത. യോഗ്യരായ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.

ഉദ്യോഗാർത്ഥികൾ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 23 ന് വൈകുന്നേരം അഞ്ചിനകം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂളുമായോ ബന്ധപ്പെടാം.
ഫോൺ: 0495-2370379

date