പൈതൃകോത്സവം : അപേക്ഷ ക്ഷണിച്ചു
പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെയും കിർത്താഡിസിന്റെയും ആഭിമുഖ്യത്തിൽ പൈതൃകോത്സവം 2026-27 ഉത്പന്ന പ്രദർശന വിപണന മേള ഡിസംബർ 15 മുതൽ 26 വരെ പാലക്കാട് സംഘടിപ്പിക്കും. പാരമ്പര്യ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേർപ്പെട്ടിട്ടുള്ള പട്ടികജാതി വിഭാഗത്തിലെ വ്യക്തികൾക്കും സംരംഭകർ / സൊസൈറ്റികൾ / കുടുംബശ്രീ യൂണിറ്റുകൾ എന്നിവയ്ക്കും മേളയിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ നിർദിഷ്ട അപേക്ഷാ ഫോറത്തിൽ ഉത്പന്നങ്ങളുടെ ഫോട്ടോ ഉൾപ്പെടെ വിശദമായ വിവരം, അപേക്ഷകരുടെ പൂർണ മേൽവിലാസം, ജാതി സർട്ടിഫിക്കറ്റ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഡിസംബർ അഞ്ചിന് വൈകിട്ട് അഞ്ചു മണിക്ക് മുൻപായി ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം – 695003 വിലാസത്തിൽ അയച്ചു നൽകണം. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും പട്ടികജാതി വികസന വകുപ്പ് ചീഫ് പബ്ലിസിറ്റി ഓഫീസുമായോ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടണം. അപേക്ഷാഫോം www.scdd.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471 2315375.
പി.എൻ.എക്‌സ്. 4838/2026
- Log in to post comments