Skip to main content

കരാർ നിയമനം

സ്പോർട്സ് കേരള ഫൗണ്ടേഷനിൽ വിവിധ എഞ്ചിനീയറിംഗ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ്  നിയമനം.

എക്സിക്യൂട്ടീവ് എഞ്ചിനീയർ

യോഗ്യത: കേരള സർക്കാർ വകുപ്പുകൾ / CPWD / പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അതിനു മുകളിലോ ആയി കുറഞ്ഞത് 2 വർഷത്തെ സേവന പരിചയം അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദവും കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകളിൽ 25 വർഷത്തെ പ്രവൃത്തിപരിചയവും PRICE സോഫ്റ്റ്‌വെയറിൽ അറിവും ഉണ്ടാകണം. പ്രായപരിധി: 2026 ഒക്ടോബർ 31 ന് 65 വയസ്സ് കവിയരുത്.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ - ഇലക്ട്രിക്കൽ

 യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് അല്ലെങ്കിൽ തത്തുല്യം. എഞ്ചിനീയറായി കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം, ഇതിൽ ഒരു വർഷം സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ബിൽ തയ്യാറാക്കൽ, കൺട്രാക്ട് ഡോക്യുമെന്റ്‌സ് എന്നിവയിൽ പരിചയം വേണം. പ്രായപരിധി: 2026 ഒക്ടോബർ 31 ന്  60 വയസ്സ് കവിയരുത്.

അസിസ്റ്റന്റ് എഞ്ചിനീയർ - ഇലക്ട്രിക്കൽ

യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് അല്ലെങ്കിൽ തതുല്യം, കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി:2026 ഒക്ടോബർ 31 ന് 40 വയസ്സ് കവിയരുത്.

അസിസ്റ്റന്റ് പ്രൊജക്ട് എഞ്ചിനീയർ - ഇലക്ട്രിക്കൽ

യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് അല്ലെങ്കിൽ ഇലക്ട്രിക്കൽ ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി:2026 ഒക്ടോബർ 31 ന്  35 വയസ്സ് കവിയരുത്. സ്പോർട്സ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്റ്റുകളിൽ പരിചയമുള്ളവർക്കും PRICE സോഫ്റ്റ്‌വെയർ, MEP എന്നിവ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്കും മുൻഗണന.

താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിനൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും തപാൽ വഴിയോ നേരിട്ടോ അല്ലെങ്കിൽ careers.skf@gmail.com ഇ-മെയിൽ വഴിയോ അപേക്ഷ  സമർപ്പിക്കണം. അവസാന തീയതി: നവംബർ 28 വൈകിട്ട് അഞ്ച് മണി. വിലാസം: സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം - 695033. ഫോൺ: 7994443386.

പി.എൻ.എക്‌സ്. 4842/2026

date