Skip to main content

ചക്കുളത്തുകാവ് പൊങ്കാല: നവംബര്‍ 23, 24 തീയതികളില്‍ സമ്പൂര്‍ണ മദ്യനിരോധനം

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും നിരണം, കടപ്ര, കുറ്റൂര്‍, പെരിങ്ങര, നെടുമ്പ്രം എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലും നവംബര്‍ 23 രാത്രി ഒമ്പത് മുതല്‍ 24 വൈകിട്ട് ആറു വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ബാറുകള്‍, കള്ളുഷാപ്പുകള്‍, വിദേശ മദ്യശാലകള്‍, ബിവറേജസ് കോര്‍പ്പറേഷന്‍ ഔറ്റ്‌ലെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടണം. കള്ള് ഉള്‍പ്പെടെയുള്ള എല്ലാവിധ മദ്യത്തിന്റെയും വില്‍പ്പന നിരോധിച്ചു. ഭക്തജനങ്ങളുടെ സുരക്ഷയും ക്രമസമാധാന പരിപാലനവും ഉറപ്പാക്കുന്നതിനാണ് നിരോധനം.

date