Skip to main content

ഭിന്നശേഷി ദിനാഘോഷം: ആലോചനായോഗം ചേര്‍ന്നു

സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ഭിന്നശേഷി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ആലോചനയോഗം കളക്ടറേറ്റ് പമ്പ ഹാളില്‍ ചേര്‍ന്നു. എഡിഎം ആര്‍ രാജലക്ഷ്മി അധ്യക്ഷയായി. ഭിന്നശേഷി ദിനം വിപുലമായി സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി ഡിസംബര്‍ മൂന്നിന് വര്‍ണ്ണാഭമായ റാലി സംഘടിപ്പിക്കും. വിവിധ ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാ-കായിക പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമാകും.
ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജെ ഷംല ബീഗം, പോലീസ്, ആര്‍ടിഒ, ഫയര്‍ഫോഴ്‌സ്, വനിത-ശിശുവികസനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ സംഘടനകള്‍, മൗണ്ട് സിയോണ്‍ കോളജ്, കാതലിക്കേറ്റ് കോളജ്, ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, ബി ആര്‍ സി, ഭിന്നശേഷി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

date