Post Category
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
തിരൂർ ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്സ് സെന്ററിന്റെയും വെട്ടം സി.എച്ച്.സിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സൗജന്യ അനീമിയ പരിശോധനയും കാൻസർ രോഗനിർണ്ണയ ബോധവൽക്കരണ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന 'ജീവനീ' മെഡിക്കൽ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങരവീട്ടിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമീൻ കരുവാനത്ത് അധ്യക്ഷനായി.
വെട്ടം കുടുംബാരോഗ്യ കേന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ. സാനിയ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സുസ്മിത, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സിദ്ദിഖ്, ഹാരിഫാ പൂതേരി തുടങ്ങിയവർ സംസാരിച്ചു. തിരൂർ ഐ.സി.ഡി.എസ് സി.ഡി.പി.ഒ റംല ബീഗം എൻ. സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കുഞ്ഞീതുട്ടി നന്ദിയും പറഞ്ഞു.
date
- Log in to post comments