Skip to main content

വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് നോട്ടീസ്; 25 ദിവസത്തിനകം കുറ്റപത്രം കൈപ്പറ്റണം*

 തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിലെ ക്ലർക്കായ ജിതിൻ കെ.ആർ അനുവദിച്ച ശൂന്യവേതനാവധി കാലയളവിന് ശേഷവും ജോലിയിൽ പ്രവേശിക്കാത്തതിനാൽ അച്ചടക്ക നടപടി സ്വീകരിക്കുന്നതിനായി തയ്യാറാക്കിയ കുറ്റപത്രവും കുറ്റാരോപണപത്രവും 25 ദിവസത്തിനകം തൃശ്ശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റിൽ നിന്ന് കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു.

നിശ്ചിത സമയപരിധിക്കുള്ളിൽ ഹാജരായി ഇവ കൈപ്പറ്റാത്ത പക്ഷം ഇക്കാര്യത്തിൽ യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ ചട്ടപ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റ് അറിയിച്ചു.

date