വനിതാ രത്ന പുരസ്കാരം നോമിനേഷനുകള്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനായി 2026 ലെ വനിതാ രത്ന പുരസ്കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെയാണ്് അവാര്‍ഡിനായി പരിഗണിക്കുന്നത്. മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ മുഖേനയാണ് നോമിനേഷനും വിവരങ്ങളും (മേഖല വിശദീകരിക്കുന്ന രേഖകള്‍, പുസ്തകങ്ങള്‍, സി ഡികള്‍, പത്രക്കുറിപ്പുകള്‍) സമര്‍പ്പിക്കേണ്ടത്. അവാര്‍ഡിനായി നോമിനേറ്റ് ചെയ്യുന്ന വ്യക്തി ജീവിച്ചിരിക്കുന്ന ആളായിരിക്കണം. കഴിഞ്ഞ 5 വര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരായിരിക്കണം.
ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍, ജില്ലാ വനിതാ-ശിശു വികസന ഓഫീസറുടെ കാര്യാലയം, സിവില്‍ സ്റ്റേഷന്, ഒന്നാം നില, കൊല്ലം വിലാസത്തില്‍ നവംബര്‍ 30 നകം ലഭിക്കണം. ഫോണ്‍: 9895050958, 6282820738.
- Log in to post comments