ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
നാഷണൽ ആയുഷ് മിഷൻ കാസർഗോഡ് ജില്ലയിൽ ഒഴിവുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തും. യുജിസി അംഗീകാരമുള്ള സർവകലാശാലയിൽ നിന്നോ, കേന്ദ്ര/ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നോ നേടിയ എംഎസ്സി (ക്ലിനിക്കൽ സൈക്കോളജി) ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത. അല്ലെങ്കിൽ യുജിസി അംഗീകാരമുള്ള സർവകലാശാലയിൽ നിന്നോ, കേന്ദ്ര/ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നോ നേടിയ എംഎ/ എംഎസ്സി സൈക്കോളജി ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത, കേന്ദ്ര/സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ളതോ, യുജിസി അംഗീകാരമുള്ളതോ ആയ സർവകലാശാല/ കോളജ്/ സ്ഥാപനത്തിൽ നിന്ന് ആർസിഐ അംഗീകാരമുള്ള രണ്ടു വർഷ ക്ലിനിക്കൽ സൈക്കോളജി എം.ഫിൽ അല്ലെങ്കിൽ തത്തുല്യ കോഴ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റായി റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
അഭിമുഖവും രേഖാപരിശോധനയും നവംബർ 27 ഉച്ചയ്ക്ക് 12.30 ന് കാസർഗോഡ് ഡിപിഎംഎസ്യു (പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയുടെ എ ബ്ലോക്കിലെ രണ്ടാം നില) ൽ നടക്കും. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പടന്നക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: 0467-2288106.
പി.എൻ.എക്സ്. 4846/2026
- Log in to post comments