Post Category
ജിയോ-ഇന്റലിജൻസ്-ഡിജിറ്റൽ ട്വിൻ ഡിപ്ലോമ കോഴ്സ്
ജിയോസ്പെഷ്യൽ സാങ്കേതികവിദ്യ, റിമോട്ട് സെൻസിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ട്വിൻ സംവിധാനങ്ങൾ തുടങ്ങിയ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക മേഖലകളിൽ പ്രായോഗിക വൈദഗ്ധ്യം നേടാൻ അവസരമൊരുക്കി ആറുമാസ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ജിയോ-ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ട്വിൻ സിസ്റ്റംസ് എന്ന പേരിലുള്ള കോഴ്സ് ടിപിഎൽസി-ജിഇസി ബാർട്ടൻഹിൽ - എജിഎസ്ആർടി എന്നിവയുടെ സംയുക്ത സംരംഭമായി കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെന്റ് സെന്ററിന്റെ (കെഎസ്ആർഇസി) സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. വിവരങ്ങൾക്കും രജിസ്ട്രേഷനും: tplc@gecbh.ac.in, 7736136161.
പി.എൻ.എക്സ്. 4847/2026
date
- Log in to post comments