Skip to main content

ഗതാഗത നിയന്ത്രണം

തിരുമല-തൃക്കണ്ണാപുരം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി തിരുമല ജംഗ്ഷൻ മുതൽ പുത്തൻകട വരെയുള്ള ഭാഗത്ത് നവംബർ 19, 20 തിയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതായി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശങ്ങളിലും പൂർണ്ണമായും പാർക്കിങ് നിരോധിച്ചിട്ടുണ്ട്. 

മങ്ങാട്ടുകടവ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ മങ്ങാട്ടുകടവ് പാലം തിരിഞ്ഞ് അന്നൂർ ആനയിടവഴി റോഡ് - കുന്നപ്പുഴ ജംഗ്ഷൻ - വിജയമോഹിനിമിൽ റോഡ് വഴി തിരുമലയിലേക്ക് പോകേണ്ടതാണ്. തിരുമല ഭാഗത്തു നിന്നും പുത്തൻകട - തൃക്കണ്ണാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂജപ്പുര - പുണ്ണാക്കാമുകൾ - കുന്നപ്പുഴ റോഡ് വഴി പോകേണ്ടതാണ്. നേമത്തു നിന്നും തിരുമലയിലേക്ക് വരുന്ന വാഹനങ്ങൾ പ്ലങ്കലമുക്ക് ജംഗ്ഷനിൽ നിന്നും തിരിഞ്ഞും പോകേണ്ടതാണ്.

date