Skip to main content

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ കരാർ നിയമനം

 കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിലുള്ള ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് ഇൻഫർമേഷൻ സെന്റർ - കേരളയിൽ പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസോസിയേറ്റ്  തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സയൻസ് പി.എച്ച്.ഡി. അല്ലെങ്കിൽ എൻജിനീയറിങ്/ടെക്‌നോളജി ബിരുദാനന്തര ബിരുദം (അല്ലെങ്കിൽ തത്തുല്യം) ആണ്  പ്രോജക്ട് സയന്റിസ്റ്റ് യോഗ്യത. ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സിൽ പി.ജി. ഡിപ്ലോമ, രജിസ്റ്റേർഡ് പേറ്റന്റ് ഏജന്റ് യോഗ്യത എന്നിവ അഭിലഷണീയം.

പ്രോജക്ട് അസോസിയേറ്റിന് നാച്ചുറൽ/അഗ്രികൾച്ചറൽ സയൻസ് ബിരുദാനന്തര ബിരുദം, എം.വി.എസ്.സി., അല്ലെങ്കിൽ എൻജിനീയറിങ്/ടെക്‌നോളജി/മെഡിസിൻ ബിരുദം (അല്ലെങ്കിൽ തത്തുല്യം) ഉണ്ടായിരിക്കണം. ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സിൽ പി.ജി. ഡിപ്ലോമ അഭിലഷണീയം. പ്രായപരിധി: 36 വയസ്സ്.

യോഗ്യരായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം https://forms.gle/oaevfTyE36oEgiYs7   ലിങ്ക് വഴി ഓൺലൈനായി നവംബർ 30 വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിവരങ്ങൾക്ക് www.kscste.kerala.gov.in.  

പി.എൻ.എക്‌സ്. 4861/2026

date