Skip to main content

വനിതാ സ്വയം സംരംഭക വായ്‌പാ മേളയും ബോധവൽക്കരണ ക്യാമ്പും ഉദ്ഘാടനം ചെയ്തു*

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൃശ്ശൂർ ജില്ലാ വനിതാ സ്വയം സംരംഭക വായ്‌പാ മേളയും ബോധവൽക്കരണ പരിപാടിയും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ് ഉദ്ഘാടനം ചെയ്തു. നായരങ്ങാടി ഇ.എം.എസ് ഹാളിൽ നടന്ന പരിപാടിയിൽ കോടശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൗമ്യ ബാബു അധ്യക്ഷത വഹിച്ചു.

 വനിതാ വികസന കോർപ്പറേഷൻ ഓഫീസർ (എൽ & ആർ) ഹരികൃഷ്ണൻ എം. സ്വാഗതവും എറണാകുളം മേഖലാ മാനേജർ രംഗൻ എം.ആർ. പദ്ധതി വിശദീകരണവും നടത്തി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഓമന രവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷാ ജോയ്‌സൺ, കോടശ്ശേരി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടോമി കളമ്പാടൻ, പ്രിയ ബാബു എന്നിവർ സംസാരിച്ചു. വനിതാ വികസന കോർപ്പറേഷൻ തൃശ്ശൂർ ജില്ലാ കോ-ഓർഡിനേറ്റർ റെമി ടി.ആർ. നന്ദി രേഖപ്പെടുത്തി.

date