വടക്കാഞ്ചേരിയിൽ 'പ്രയുക്തി' തൊഴിൽ മേള നവംബർ 21-ന്* തലപ്പിള്ളി മോഡൽ കരിയർ സെന്ററിന്റെയും ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രയുക്തി ജോബ് ഫെയർ' നവംബർ 21 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും.
X
തലപ്പിള്ളി മോഡൽ കരിയർ സെന്ററിന്റെയും ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പ്രയുക്തി ജോബ് ഫെയർ' നവംബർ 21 ശനിയാഴ്ച രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കും. വടക്കാഞ്ചേരി ഗവൺമെന്റ് ഓഫീസ് ബിൽഡിംഗ് കോംപ്ലക്സിന്റെ രണ്ടാം നിലയിലുള്ള തലപ്പിള്ളി മോഡൽ കരിയർ സെന്റർ കോൺഫറൻസ് ഹാളിലാണ് മേള നടത്തുന്നത്.
പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.എ എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്കും ചെയ്യാത്തവർക്കും മറ്റ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തവർക്കും അവസരമുണ്ട്. ഓൺ-സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. ഇമെയിൽ- mccthalappilly.ncs@gmail.com . ഫോൺ- 04884-235660, 9605808314.
- Log in to post comments