Post Category
ഡിജിറ്റൽ സർവ്വേ: വാഹന ക്വട്ടേഷൻ ക്ഷണിച്ചു*
തൃശ്ശൂർ ജില്ലയിൽ ഡിജിറ്റൽ സർവ്വേ 2.0 സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. തൃശ്ശൂർ താലൂക്കിലെ തൃശ്ശൂർ, കിള്ളന്നൂർ വില്ലേജുകൾക്കായി ഒരു വാഹനവും ചാവക്കാട് താലൂക്കിലെ ഏങ്ങണ്ടിയൂർ, ബ്രഹ്മകുളം വില്ലേജുകൾക്കായി ഒരു വാഹനവുമാണ് ആവശ്യം. ടാക്സി പെർമിറ്റുള്ള വാഹനങ്ങൾ (ബൊലേറോ, ഇന്നോവ, സൈലോ, ടൊയോട്ട എറ്റിയോസ്, മഹീന്ദ്ര വെരിറ്റോ, സ്വിഫ്റ്റ് ഡിസയർ) 2027 മാർച്ച് 31 വരെയോ സർവ്വേ പൂർത്തിയാകുന്നതുവരെയോ ആണ് ആവശ്യമുള്ളത്.
സീൽ ചെയ്ത ക്വട്ടേഷനുകൾ നവംബർ 25-ന് ഉച്ചയ്ക്ക് മൂന്നിനകം തൃശ്ശൂർ റീസർവ്വേ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഫോൺ- 0487-2363624 .
date
- Log in to post comments