Post Category
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്വട്ടേഷൻ ക്ഷണിച്ചു*
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിന് സമീപത്തെ മുറി, സൂപ്രണ്ട് കാബിൻ, ലേ സെക്രട്ടറിയുടെ മുറി എന്നിവിടങ്ങളിൽ വിവിധ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനലുകളുടെ പകുതി ഭാഗത്ത് മൾട്ടിവുഡ് സ്ഥാപിക്കൽ, എ.സി സ്ഥാപിക്കുന്നതിനായുള്ള അനുബന്ധ ഗ്ലാസ് വർക്കുകൾ, ജനലുകളിൽ ബ്ലൈൻഡ്‌സ് സ്ഥാപിക്കൽ, പെയിന്റിംഗ് എന്നീ പ്രവൃത്തികൾക്കാണ് ക്വട്ടേഷൻ ക്ഷണിച്ചത്. നവംബർ 26-ന് ഉച്ചയ്ക്ക് ഒന്ന് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയവുമായി ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments