Skip to main content

ജില്ലാതല അറിയിപ്പുകൾ

സൈക്യാട്രിസ്റ്റ് നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ സൈക്യാട്രിസ്റ്റ് തസ്‌തികയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.  "വിമുക്തി”ലഹരി വിമുക്ത കേന്ദ്രത്തിലേക്കാണ് (24x7 കെയർ സെൻറ്ററുകൾ) നിയമനം.   സൈക്യാട്രിയിൽ എംഡി/ഡിപിഎം/ഡിഎൻബി - യോടെ എംബിബിഎസ് ബിരുദവും, ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. വേതനം ദിവസേന 1750/- രൂപ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം നവംബർ 24 ഉച്ചയ്ക്ക് 2.30 ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂവിന്  ഹാജരാകണം.  
ഫോൺ: 0497-2700194.

 

നവംബര്‍ 30 നകം രജിസ്‌ട്രേഷന്‍ പുതുക്കണം

അടുത്ത വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ബാക്കിയുള്ള സ്ഥാപനങ്ങള്‍ നവംബര്‍ 30 നകം പുതുക്കണം. അക്ഷയ കേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ എന്നിവ മുഖേനയോ തൊഴില്‍ വകുപ്പിൻ്റെ www.lc.kerala.gov.in വെബ് സൈറ്റ് മുഖേന നേരിട്ടോ രജിസ്‌ട്രേഷന്‍ പുതുക്കാം.
രജിസ്‌ട്രേഷന്‍ എടുക്കാതിരിക്കുക, പുതുക്കാതിരിക്കുക കൂടാതെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നിവ 5,000/- രൂപ വീതം പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന തൊഴിലുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സസ്‌മെന്റ്) ജി. ജയേഷ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന  അസിസ്റ്റന്റ് ലേബര്‍ ഓഫീസ് നമ്പറുകളില്‍ ബന്ധപ്പെടുക.
കണ്ണൂര്‍ ഒന്നാം സര്‍ക്കിള്‍ - 8547655703, രണ്ടാം സര്‍ക്കിള്‍ - 8547655716, മൂന്നാം സര്‍ക്കിള്‍ - 8547655725, തലശ്ശേരി ഒന്നാം സര്‍ക്കിള്‍ - 8547655731, രണ്ടാം സര്‍ക്കിള്‍ - 8547655741, തളിപ്പറമ്പ - 8547655768, ഇരിട്ടി - 8547655760, പയ്യന്നൂര്‍ - 8547655761.

പി.എസ്.സി അഭിമുഖം

ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നം: 559/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും ഒറ്റത്തവണ പ്രമാണ പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖപരീക്ഷയുടെ ആദ്യഘട്ടം നവംബർ 27 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കാസർഗോഡ് ജില്ലാ ഓഫീസിൽ  നടത്തും. ഉദ്യോഗാർത്ഥികൾ അവരവരുടെ ഒടിആർ പ്രൊഫൈലിൽ നിന്നും ഡൌൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റെല്ലാ അസ്സൽ രേഖകകളും കമ്മീഷൻ അംഗീകരിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

ഡാക് അദാലത്ത്

കേരള പോസ്റ്റൽ സർക്കിളിന്റെ വടക്കൻ മേഖലയുടെ ഡാക് അദാലത്ത് ഡിസംബർ നാലിന് രാവിലെ 11 മണിക്ക് കാലിക്കറ്റ് നടക്കാവിൽ വടക്കൻ മേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ഓഫീസിൽ നടക്കും. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. ലെറ്റർ പോസ്റ്റ്, മണി ഓർഡറുകൾ, പാഴ്സലുകൾ, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് തുടങ്ങിയ സേവനങ്ങളെക്കുറിച്ചുള്ള പരാതികൾ കെ രേഖ, അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോസ്റ്റ്സ് (മാർക്കറ്റിംഗ് ആൻഡ് പിജി), ഓഫീസ് ഓഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, വടക്കൻ മേഖല, നടക്കാവ്, കാലിക്കറ്റ് 673011 എന്ന വിലാസത്തിൽ നവംബർ 27 നു മുമ്പ് ഓഫീസിൽ അയക്കണം. കവറിൽ "ഡാക് അദാലത്ത്" എന്നെഴുതണം.  ഫോൺ: 0495 2765282.

ഫിഷറി ഗാർഡ് നിയമനം

ഫിഷറീസ് വകുപ്പിൻ്റെ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി 2026-27 നടപ്പാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ ഫിഷറി ഗാർഡിനെ നിയമിക്കുന്നു.  യോഗ്യത - വിഎച്ച്എസ്ഇ ഫിഷറീസ് സയൻസ്/എച്ച്എസ്ഇ, സ്രാങ്ക് ലൈസൻസ് ഉളളവരായിരിക്കണം അല്ലെങ്കിൽ മോട്ടോറൈസ്ഡ്‌ ഫിഷിങ് ബോട്ട് പ്രവർത്തിക്കാൻ പ്രാവണ്യം ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സർട്ടിഫിക്കളുടെ അസ്സലും പകർപ്പും, അനുബന്ധ രേഖകളും സഹിതം നവംബർ 25 രാവിലെ 10.30 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിൽ  വാക്ക് ഇൻ ഇൻറർവ്യൂവിന്  ഹാജരാകണം. മത്സ്യബന്ധന യാനങ്ങളിലോ, മറ്റ് യാനങ്ങളിലോ പ്രവർത്തിച്ചു മുൻപരിചയമുള്ളവർക്കും സമാന തസ്തികയിൽ സേവനമനുഷ്ടിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബത്തിൽ ഉള്ളവർക്കും മുൻഗണന. ഫോൺ: 0471 2731081

പ്രോജക്ട് കോർഡിനേറ്റർ നിയമനം 

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസവ്യവസ്ഥാ പദ്ധതിയുടെ 2026–27 വർഷത്തെ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്ററെ നിയമിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിദിനം 1,340 രൂപയാണ് വേതനം (പ്രതിമാസം 23 ദിവസത്തിൽ അധികരിക്കാതെ).
നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് നവംബർ 25ന് രാവിലെ 11.30ന് കണ്ണൂർ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡാറ്റ,സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും മറ്റ് അനുബന്ധ രേഖകളും സഹിതം നേരിട്ട് ഹാജരാകണം. സയൻസിൽ ബിരുദാനന്തര ഫിഷറീസ് സയൻസിൽ ബിരുദം/ഫിഷറീസ് ബിരുദം/അംഗീകൃത സർവകലാശാലയിൽ നിന്നും ഇൻഡസ്ട്രിയൽ ഫിഷറീസ്/മാരിക്കൾച്ചർ മറൈൻ ബയോളജി/കോസ്റ്റൽ അക്വാകൾച്ചർ/അക്വാട്ടിക് ബയോളജി ആൻഡ് ഫീഷറീസ്/അക്വാകൾച്ചർ/അക്വാകൾച്ചർ & ഫിഷറി മൈക്രോബയോളജി/ ക്യാപ്‌ച്ചർ ആൻഡ് കൾച്ചർ ഫിഷറീസ്/ അക്വാകൾച്ചർ ആൻഡ് ഫിഷറി ബയോളജി/ അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ/ഫിഷ് പ്രോസ്സസിംഗ് ടെക്നോളജി ആൻഡ് അക്വാകൾച്ചർ/അക്വാകൾച്ചർ എഞ്ചിനിയറിംഗ്/ സുവോളജിയിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. ഫോൺ:  0471 2731081

ടെണ്ടർ ക്ഷണിച്ചു

തലശ്ശേരി ജനറൽ ആശുപത്രിയിലെ മെയിൻ ജനറേറ്ററിൻറെ (250 കെ.വി) അറ്റകുറ്റപണികൾ നടത്താൻ എ എം സിഎടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 രാവിലെ 11 മണി.  അന്ന് പകൽ 11.30 ന് ടെണ്ടർ തുറക്കും.  
ഫോൺ: 0490 2322150
ഇമെയിൽ: supdtghtly@gmail.com

ഇ-ഗ്രാന്റ്‌സ് തുക കൈപ്പറ്റണം

നടുവില്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിപ്പോയവര്‍ക്കും ഇപ്പോള്‍ പഠനം നടത്തുന്നവര്‍ക്കുമുള്ള ഇ-ഗ്രാന്റ്‌സ് തുക അനുവദിച്ചു. ഫീസാനുകൂല്യമുള്ള വിദ്യാര്‍ത്ഥികളാരെങ്കിലും പരീക്ഷാഫീസ് നേരിട്ട് അടച്ചിട്ടുണ്ടെങ്കില്‍ അത് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ നവംബര്‍ 24 വൈകുന്നേരം നാല് മണിക്ക് മുമ്പ് ഓഫീസില്‍ ലഭ്യമാക്കണം. ഈ തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.

ലിറ്റിൽ മാസ്റ്റേഴ്സ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ഇരിക്കൂർ ഉപജില്ലയിൽ തുടക്കം

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ലിറ്റിൽ മാസ്റ്റേഴ്സ് എൻറിച്ച്മെന്റ് പ്രോഗ്രാമിന് ഇരിക്കൂർ ഉപജില്ലയിൽ തുടക്കമായി. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ വി രാമകൃഷ്ണൻ ഉപജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. എ ഇ ഒ പി എൻ ഗീത അധ്യക്ഷത വഹിച്ചു.
പ്രമുഖ ശാസ്ത്ര അധ്യാപകൻ ടി വി ഹരീന്ദ്രനാഥ് മാസ്റ്റർ വിദ്യാർത്ഥികൾക്കായി ശാസ്ത്ര പരീക്ഷണ ക്ലാസ് നയിച്ചു. ശാസ്ത്രലോകത്തെ കൗതുകകരമായ അറിവുകളും വിവിധ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന പഠനാനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
ലിറ്റിൽ മാസ്റ്റേഴ്സ് ഉപജില്ലാ കോർഡിനേറ്റർ സ്റ്റിബി കെ സൈമൺ, ഡയറ്റ് സീനിയർ ലക്ചറർ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
സി എം കിഡ്സ് ജൂനിയർ സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളുടെ പഠനമികവ് കൂടുതൽ പരിപോഷിപ്പിക്കുകയും അവരുടെ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നതിനായാണ് എൻറിച്ച്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.

date