Skip to main content

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ മുറികള്‍ വാടകയ്ക്ക് നല്‍കും

കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് ഏരിയയിലെ സോഫ്റ്റ്വെയര്‍ ടെക്നോളജി പാര്‍ക്കില്‍ ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് മുറികള്‍ പ്രതിമാസ വാടകയ്ക്ക് നല്‍കും. വിവരസാങ്കേതികം, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ് മേഖലകളില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുള്ളവര്‍ ഡിസംബര്‍ 20-ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായിക കേന്ദ്രത്തില്‍ അപേക്ഷ നല്‍കണം. വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയില്‍ പദ്ധതി രൂപരേഖയും തിരിച്ചറിയല്‍ രേഖയും ഉള്‍പ്പെടുത്തണം. ഫോണ്‍: 0491 2505408.

date