Post Category
അപേക്ഷ ക്ഷണിച്ചു
അസാപ് കേരള നടത്തുന്ന ഫൗണ്ടേഷൻ ഇൻ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് ഓൺലൈൻ കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂട്രിഷൻ, ഡയറ്ററ്റിക്സ്, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എന്നിവയിൽ അടിസ്ഥാന അറിവും പ്രായോഗിക പരിജ്ഞാനവും നൽകുന്നതാണ് കോഴ്സ്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന് പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. നവംബർ 23-ന് ക്ലാസുകൾ ആരംഭിക്കും. താല്പര്യമുള്ളവർ https://forms.gle/TvLHh62kf41YRh667 എന്ന ലിങ്ക് വഴി നവംബർ 20-നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999667, 9895967998.
date
- Log in to post comments