Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ 2027 ജനുവരി സെഷനിലേക്കുള്ള വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ, ഒരു വർഷത്തെ ഡിപ്ലോമ, ആറുമാസത്തെ സർട്ടിഫിക്കറ്റ്, മൂന്ന് മാസത്തെ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കാണ് പ്രവേശനം. 18 വയസ്സ് പൂർത്തിയായ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. താല്പര്യമുള്ളവർ ഡിസംബർ 10-നകം https://app.srccc.in/register എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2325101, 8281114464.
date
- Log in to post comments