Skip to main content

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ ഇനി ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ

 വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബ്ലോക്ക് പഞ്ചായത്ത് ഹാളിന്റെ ഉദ്ഘാടനവും ഉമ്മൻചാണ്ടി മെമ്മോറിയൽ ഹാൾ എന്ന നാമകരണവും നടത്തി. നവംബർ 18ന് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫീക് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിവ ജോളി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ സിദ്ധിഖ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ജോണി ക്രിസ്റ്റഫർ, അനീസ ഇസ്മായിൽ, മെമ്പർമാരായ അസീന ടീച്ചർ, കൗലത്ത് മരക്കാർ, അഡ്വ. ഫർഹത് സുഹൈൽ, അസ്മ പി.എം, ജോയിന്റ് ബി.ഡി.ഒ ഫാസില ബീഗം, അസിസ്റ്റന്റ് എൻജിനീയർ ശാലിനി പി.എസ്, ബിനു കെ.എൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date