Skip to main content

പിറവം താലൂക്കാശുപത്രിയിൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

പിറവം നഗരസഭയുടെ  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  പിറവം താലൂക്ക് ആശുപത്രിയിൽ ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം പിറവം നഗരസഭ ചെയർപേഴ്സൺ കെ. ആർ പ്രദീപ് കുമാർ നിർവഹിച്ചു. 

 കലൂരിൽ പ്രവർത്തിച്ചുവരുന്ന  ഏർലി കാൻസർ ഡിറ്റെക്ഷൻ സെന്റർ ന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
 മുപത് വയസ്സിന് മുകളിലുള്ളവർക്കായി സ്തനാർബുദം, വായിലെ ക്യാൻസർ, ഗർഭാശയമുഖ ക്യാൻസർ പരിശോധനകളും വിവിധ രക്തപരിശോധനകളും നടത്തി. 

ക്യാൻസർ പ്രതിരോധിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയെന്നതിനോടൊപ്പം  പൊതുജനങ്ങൾക്ക് ആവശ്യമായ സ്ക്രീനിംഗ് സേവനങ്ങൾ ലഭ്യമാക്കാനും ക്യാമ്പ് സഹായകമായി. ക്യാൻസർ രോഗം നേരത്തേ കണ്ടെത്തുക, ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുകയാണ് സ്ക്രീനിംഗ് ക്യാമ്പിന്റെ ലക്ഷ്യം.

ഡെപ്യൂട്ടി ചെയർപേഴ്സൺ  അന്നമ്മ ഡോമി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പുളിയ്ക്കൽ, പിറവം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. അനിൽ കെ. ശിവദാസ്, വാർഡ് കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, തുടങ്ങിയവർ പങ്കെടുത്തു.

date