Post Category
പട്ടികവിഭാഗക്കാർക്ക് സൗജന്യ തൊഴിൽമേള
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലെ ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനങ്ങളുമായി സംയോജിച്ച് പട്ടികവിഭാഗക്കാർക്ക് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കും. https://forms.gle/tJ3nVZ6HFzyhEXKTA ഗൂഗിൾ ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർഥികൾ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 27 രാവിലെ 10 ന് തിരുവനന്തപുരം 'NATIONAL CAREER SERVICE CENTRE FOR SC/STS, BEHIND GOVT. MUSIC COLLEGE, THYCAUD സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങൾക്ക്: 'NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum' ഫേസ്ബുക്ക്, Ncscforscsttvm ഇൻസ്റ്റാഗ്രാം സന്ദർശിക്കണം. ഫോൺ : 0471-2332113, 9188944987.
പി.എൻ.എക്സ്. 4868/2026
date
- Log in to post comments