Post Category
സ്രാങ്ക് മാർക്ക് ട്രെയിനിംഗ്; അപേക്ഷ ക്ഷണിച്ചു
മത്സ്യബന്ധന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിപ്പിക്കുന്നതുമായ സ്രാങ്ക്മാർക്ക് സാങ്കേതിക പരിശീലനം ലഭിക്കുന്നതിന് അപേക്ഷിക്കാം. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്ന സ്രാങ്ക് മാർക്ക് എൻജിൻ ഡ്രൈവറായി കുറഞ്ഞത് രണ്ട് വർഷത്തെ പരിചയമോ ഡെക്ക് ഹാൻഡായി കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയമോ വേണം. അപേക്ഷകർ എട്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയവരും 21 നും 55 നും ഇടയിൽ പ്രായമുള്ളവരുമാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30. വിവരങ്ങൾക്ക് അതത് മത്സ്യഭവനുമായി ബന്ധപ്പെടുക.
date
- Log in to post comments