Post Category
ഫ്ലഡ് സെസ്സ് കുടിശ്ശിക തീർപ്പാക്കൽ പദ്ധതി
‘ഫ്ലഡ് സെസ്സ് കുടിശ്ശിക തീർപ്പാക്കൽ പദ്ധതി 2026’ പ്രകാരം വ്യാപാരികൾക്ക് കുടിശ്ശികയുള്ള ഫ്ലഡ് സെസ്സ് ഇളവുകളോടെ തീർപ്പാക്കാം. 2019 ഓഗസ്റ്റ് ഒന്ന് മുതൽ 2021 ജൂലൈ 31 വരെയുള്ള കാലയളവിലെ ഫ്ലഡ് സെസ്സ് കുടിശ്ശികയുള്ളവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. ഈ കാലയളവിലെ സെസ്സ് കുടിശ്ശിക അടയ്ക്കാൻ ബാക്കിയുള്ളവർ, 2027 മാർച്ച് 31-നകം ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in വഴി കുടിശ്ശികയുള്ള സെസ്സ് തുക അടയ്ക്കുകയാണെങ്കിൽ, പദ്ധതി പ്രകാരം അതുമായി ബന്ധപ്പെട്ട പലിശയും പിഴയും പൂർണമായും ഒഴിവാക്കും. കൂടുതൽ വിവരങ്ങൾക്ക് കേരളം സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ അതത് ജില്ലകളിലെ ടാക്‌സ്‌പേയർ സർവീസസ് ഓഫീസുകളുമായി ബന്ധപ്പെടാം.
പി.എൻ.എക്‌സ്. 4888/2026
date
- Log in to post comments