Skip to main content

സൗജന്യ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് കളമശ്ശേരിയിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ) പദ്ധതിയുടെ ഭാഗമായി സൗജന്യ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വെയർഹൗസ് പ്രവർത്തനങ്ങൾ, സ്റ്റോക്ക്, ഇൻവെന്ററി മാനേജ്മെന്റ്, മെറ്റീരിയൽ ഹാൻഡ്ലിംഗ്, പാക്കിംഗ്, ഡിസ്പാച്ച് തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകുന്ന കോഴ്‌സിൽ പരിമിതമായ സീറ്റുകൾ മാത്രമാണുള്ളത്.
പ്ലസ് ടു വിജയിച്ച 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.എസ്.ക്യു.എഫ് ലെവൽ മൂന്ന് സർട്ടിഫിക്കേഷൻ ലഭിക്കും. പൂർണമായും സൗജന്യമായ കോഴ്‌സിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി  നവംബർ 23.  ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSdDme86b4YQp0HSZ5Vw0AnmrHyCutYLstsUzqf4XzrAvm6PPQ/viewform?usp=header
ഫോൺ: 9495 999 725. 
 

date