Skip to main content

കാർഷിക യന്ത്രങ്ങളുടെ സർവീസ് ക്യാമ്പ്

കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 'സപ്പോർട്ട് ഫോർ ഫാം മെക്കനൈസേഷൻ' പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കർഷകർക്കായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷിക യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താൻ താൽപര്യമുള്ള കർഷകർക്ക് വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെ സേവനം ലഭ്യമാകും. നിബന്ധനകൾക്ക് വിധേയമായി സ്പെയർ പാർട്‌സുകൾക്കും അറ്റകുറ്റപ്പണികൾക്കുമായി ധനസഹായവും ലഭിക്കും.
ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി  നവംബർ 30.  ഫോൺ:9400517990, 8075255412, 8943997430, 7907194443.

date