Skip to main content

ഒക്കൽ വിത്തുത്പാദന കേന്ദ്രത്തിൽ ഫാം തൊഴിലാളികൾക്ക് യന്ത്ര പരിശീലനം ആരംഭിച്ചു

ജില്ലാ പഞ്ചായത്ത് 2026-27 ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒക്കൽ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തിൽ ഫാം തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികൾക്ക് തുടക്കമായി.

യന്ത്രങ്ങളുടെ ഉപയോഗം സംബന്ധിച്ച് എറണാകുളം അഗ്രി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് നൽകുന്ന പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി അധ്യക്ഷത വഹിച്ചു.

ഫാം ഓഫീസർ ബീത്തി ബാലചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി.

19, 20, 21 തിയതികളിലായി മൂന്ന് ദിവസത്തെ യന്ത്ര പരിശീലനമാണ് ഫാം തൊഴിലാളികൾക്ക് നൽകുന്നത്.

date