‘കളിക്കളം 2026’: മികച്ച കവറേജിന് മാധ്യമ പുരസ്കാരങ്ങൾ നൽകും
പട്ടികവർഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ നവംബർ 20 മുതൽ 22 വരെ നടക്കുന്ന ‘കളിക്കളം 2026’ കായികമേളയ്ക്ക് മികച്ച മാധ്യമ കവറേജ് നൽകുന്ന മാധ്യമപ്രവർത്തകർക്ക് പുരസ്കാരങ്ങൾ നൽകുന്നു.
അച്ചടി മാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച ഫോട്ടോഗ്രാഫർ എന്നിവർക്കും ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ, മികച്ച വീഡിയോഗ്രാഫർ എന്നിവർക്കുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.
എൻട്രികൾ ബന്ധപ്പെട്ട മാധ്യമ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തോടൊപ്പം കാര്യവട്ടം എൽ.എൻ.സി.പി.ഇ.യിൽ പ്രവർത്തിക്കുന്ന മീഡിയ സെന്ററിൽ നേരിട്ട് സമർപ്പിക്കണം.
അച്ചടി മാധ്യമ വിഭാഗത്തിലേക്കുള്ള എൻട്രികൾക്കൊപ്പം പ്രസിദ്ധീകരിച്ച വാർത്തകളുടെ/ചിത്രങ്ങളുടെ ഒറിജിനൽ കട്ടിങ്ങുകൾ ഉൾപ്പെടുത്തണം.(3 കോപ്പി )
മികച്ച ഫോട്ടോഗ്രാഫർ വിഭാഗത്തിലേക്കുള്ള എൻട്രികൾ പെൻഡ്രൈവിലും സമർപ്പിക്കണം
ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എൻട്രികൾ പെൻഡ്രൈവിലാണ് നൽകേണ്ടത്.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 22 രാവിലെ 10 മണി വരെയാണ്.
- Log in to post comments