Skip to main content

മാധ്യമപ്രവർത്തകൻ ശശികുമാറിന് കേരളശ്രീ പുരസ്‌കാരം സമ്മാനിച്ചു

മാധ്യമ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2025-ലെ സംസ്ഥാന സർക്കാരിന്റെ കേരളശ്രീ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ ശശികുമാറിന് സമ്മാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാജ്ഭവനിൽ നടന്ന ഔദ്യോഗിക പുരസ്‌കാര സമർപ്പണ ചടങ്ങിൽ അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ അഞ്ജു കെ.എസ് ജവഹർ നഗറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി പുരസ്‌കാരം കൈമാറുകയായിരുന്നു.
കീർത്തിമുദ്ര, കീർത്തിമുദ്രയുടെ ചെറിയ പതിപ്പ്, സാക്ഷ്യപത്രം എന്നിവ അടങ്ങുന്നതാണ് കേരള പുരസ്‌കാരം.

date