Post Category
വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ 25 വരെ അപേക്ഷിക്കാം
ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സ് എന്നീ തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി ക്യാഷ് അവാര്‍ഡ് നല്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ 'വിജയാമൃതം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഡിഗ്രിതലത്തില്‍ ആര്‍ട്സ് വിഷയങ്ങളില്‍ 60 ശതമാനമോ സയന്‍സ് വിഷയങ്ങളില്‍ 80 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്കും, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ നവംബര്‍ 25 നകം suneethi.sjd.kerala.gov.in എന്ന സുനീതി പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2321702.
date
- Log in to post comments