Skip to main content
..

താന്നിക്കമുക്ക്  പെരിനാട് റെയില്‍വേ സ്റ്റേഷന്‍ റോഡ് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും: മന്ത്രി ബിന്ദു കൃഷ്ണ

താന്നിക്കമുക്ക്  പെരിനാട് റെയില്‍വേ സ്റ്റേഷന്‍ റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് തൊഴില്‍, വനിതാ ശിശുവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. റോഡിന്റെ നിര്‍മാണോദ്ഘാടനം താന്നിക്കമുക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിശ്ചിതസമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രദേശവാസികള്‍ക്ക് സഞ്ചാരയോഗ്യമായ റോഡ് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായിരുന്ന റോഡ് വികസനത്തിനായി മന്ത്രി ബിന്ദു കൃഷ്ണ പ്രത്യേകമായി ഇടപെടുകയും ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ബജറ്റില്‍ റോഡ് നിര്‍മാണത്തിന് 1.5 കോടി രൂപ അനുവദിച്ചു. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ പ്രദേശത്തെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനൊപ്പം പെരിനാട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാകും. ബ്ലോക്ക് പഞ്ചായത്ത് അംഗം പനയം ശ്രീകുമാര്‍, പി ഡബ്ല്യു ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രിജിത, അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രിയങ്ക, വി പി വിധു, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

 

date