Skip to main content

   ധനസഹായ അപേക്ഷ തീയതി നീട്ടി

സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയും നഷ്ടപ്പെട്ടവരുമായ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്ക്  പിന്നാക്ക വിഭാഗ വികസന വകുപ്പ് ധനസഹായം നല്‍കുന്ന പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള  തീയതി ഡിസംബര്‍ 10 വരെ നീട്ടി.   https://egrantz.kerala.gov.in/ മുഖേന അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടാം.  ഫോണ്‍: 0474 2914417.
 

 

date