ബിരുദ പഠന സെമിനാര്‍ സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന പഠിതാക്കളെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ പഠന സെമിനാര്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ ഡോ. ജഗതി രാജ് വി പി ഉദ്ഘാടനം ചെയ്തു.
കേരളത്തെ സാര്‍വത്രിക ബിരുദ സംസ്ഥാനമാക്കി മാറ്റുന്നതില്‍ സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ മിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ഏകോപനവും പിന്തുണയും നിര്‍ണായകമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സാക്ഷരതാമിഷന്‍ മുഖേന 2026-27 അധ്യയന വര്‍ഷത്തില്‍ 104 പഠിതാക്കളാണ് ബിരുദ പഠനത്തിന് രജിസ്റ്റര്‍ ചെയ്തത്. അക്കാദമിക പഠനത്തിന്റെ ആരംഭത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. മൂന്നുവര്‍ഷ, നാലുവര്‍ഷ ബിരുദ പഠനത്തിന് ചേര്‍ന്ന വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കുകയും ചെയ്തു.
പഠിതാക്കളുടെ ബിരുദ പഠനത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി ജില്ലാ പഞ്ചായത്ത്, കൊല്ലം കോര്പ്പറേഷന്, നെടുമ്പന ഗ്രാമപഞ്ചായത്ത് എന്നിവ പദ്ധതി വിഹിതം അനുവദിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആര് അരുണ്‍ ബാബു അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍ ബി, യൂണിവേഴ്സിറ്റി ടെക്നിക്കല്‍ സ്റ്റാഫ് ഡോ.മുഹ്സിന താഹ, ആയിഷ എം ഷെരീഫ്, സാക്ഷരതാ മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി ശാസ്ത പ്രസാദ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ ബി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments