Skip to main content

വനിതാരത്നം പുരസ്കാരം: നവംബർ 30 വരെ നാമനിർദ്ദേശം സമർപ്പിക്കാം

 

വിവിധ മേഖലകളിൽ സ്തുത്യർഹ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാരത്നം പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിതകൾ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക മേഖല, കലാരംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കാണ് പുരസ്കാരം നൽകുന്നത്.
അതത് മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച വനിതകളെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കും നാമനിർദ്ദേശം ചെയ്യാം. 

നാമനിർദ്ദേശങ്ങൾ നവംബർ 30 വൈകിട്ട് അഞ്ചിനകം കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിൽ ലഭിക്കണം. ഫോൺ: 0495-2370750.

date