Skip to main content

ടെൻഡർ ക്ഷണിച്ചു

 

ഐ.സി.ഡി.എസ്. വടകര അർബൻ പ്രോജക്ടിന്റെ ആവശ്യത്തിനായി 2027 ജനുവരി മുതൽ കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽനിന്ന് ടെൻഡർ ക്ഷണിച്ചു.
ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വാഹനങ്ങളായിരിക്കണം ടെൻഡറിൽ ഉൾപ്പെടുത്തേണ്ടത്. ടെൻഡറിൽ രേഖപ്പെടുത്തിയിരിക്കുന്ന കരാറുകാരന്റെ വിലാസം വാഹനത്തിന്റെ ആർ.സി. ബുക്ക്, ടാക്സി പെർമിറ്റ്, ഇൻഷുറൻസ്, ടാക്സ് ചലാൻ എന്നിവയിലും ഉണ്ടായിരിക്കണം.
പ്രതിമാസം 1,500 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 35,000 രൂപയാണ്. ഈ പരിധിക്കുള്ളിൽ കരാർ ഏറ്റെടുക്കാൻ തയ്യാറുള്ള തുക ടെൻഡറിൽ വ്യക്തമാക്കണം. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനുമുള്ള നിരക്കും (പരമാവധി 200 കിലോമീറ്റർ വരെ) രേഖപ്പെടുത്തണം. 

ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാലിന് ഉച്ചയ്ക്ക് രണ്ട് വരെ.
 ഫോൺ: 0496-2515176.

date