Skip to main content

15ാം പഞ്ചവത്സര പദ്ധതി രൂപീകരണം; ജില്ലാതല ആശയ രൂപീകരണ യോഗം ഇന്ന് മന്ത്രി രമേശ് ചെന്നിത്തല   ഉദ്‌ഘാടനം ചെയ്യും

 

15ാം പഞ്ചവത്സര പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്ന
ജില്ലാതല ആശയ രൂപീകരണ യോഗം ഇന്ന് (നവംബർ 21) ചേരും. രാവിലെ 10ന് പുന്നപ്ര കാർമൽ എൻജിനീയറിങ് കോളേജിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  ഉദ്‌ഘാടനം ചെയ്യും. എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു അധ്യക്ഷനാകും. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്മാൻ മുഖ്യാഥിതിഥിയാകും.  ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തും.  

എം പി മാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ജെബി മേത്തർ, 
എം എൽ എ മാരായ ജി സുധാകരൻ, പി പ്രസാദ്, റെജി ചെറിയാൻ, എം എസ് അരുൺകുമാർ, എ ഡി തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, ജില്ലാ കളക്ടർ ഷാജി വി നായർ, ആസൂത്രണ ബോർഡ് അംഗങ്ങളായ ജി വിജയരാഘവൻ, പി പി ബാലൻ, വരുൺ സന്തോഷ്, ശ്രീധർ രാധാകൃഷ്ണൻ, സി എച്ച് അബ്ദുൽ റഹീം, പെർസ്പെക്റ്റീവ് പ്ലാനിംഗ് ഓഫീസർ എം ഹുസൈൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ തുടങ്ങിയവർ പങ്കെടുക്കും. 

രണ്ടു സെഷനുകളായി നടക്കുന്ന യോഗത്തിൽ രാവിലെ 11.15 മുതൽ ഉച്ച 1.15 വരെ ജനപ്രതിനിധികളും, ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള  ചർച്ചയും തുടർന്ന്  ആശയ രൂപീകരണം, ക്രോഡീകരണം എന്നിവയും നടത്തും. ഉച്ച 2 മുതൽ 5 വരെയുള്ള രണ്ടാം സെഷനിൽ വിവിധ അക്കാദമിക്/ ഗവേഷണ സ്ഥാപനങ്ങൾ, വിഷയ വിദഗ്ധർ, സംരംഭകർ തുടങ്ങിയവർ പങ്കെടുക്കും.

date