Post Category
ആർ. ഹേലി കർഷക ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം; കൃഷി മന്ത്രി ടി സിദ്ദിഖ് നിർവഹിക്കും
കൃഷി ശാസ്ത്രജ്ഞനും കൃഷിവകുപ്പ് ഡയറക്ടറുമായിരുന്ന ആർ ഹേലിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കർഷക ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം നവംബർ 26ന് ഉച്ച രണ്ടിന് ജില്ലാ കലക്ടറേറ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ കർഷക ശ്രേഷ്ഠ പുരസ്‌കാരം വി സുരേഷ് കുമാർ കളർകോടിന് സമ്മാനിക്കും. ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷനാകും. ജി സുധാകരൻ എം എൽ എ മികച്ച കർഷകരെ ചടങ്ങിൽ ആദരിക്കും. എ ഡി തോമസ് എം എൽ എ ഫലവൃക്ഷതൈകൾ വിതരണം ചെയ്യും. പുരസ്‌കാര ജേതാവിനെ കായൽ കൃഷി കേന്ദ്രം ഡയറക്ടറും വിധി നിർണായക സമിതി കൺവീനറുമായ കെ ജി പദ്മകുമാർ പരിചയപ്പെടുത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ (ഇൻ ചാർജ്)പി രേണു, പ്രശാന്ത് ഹേലി എന്നിവർ പങ്കെടുക്കും.
date
- Log in to post comments