സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു
സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം; അപേക്ഷ ക്ഷണിച്ചു
2025 ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്ക്കാരത്തിനുള്ള നോമിനേഷനും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷിക്കാം. വ്യക്തിഗത പുരസ്കാരത്തിന് 18നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തനം (അച്ചടി-ദൃശ്യ മാധ്യമങ്ങൾ), കല, സാഹിത്യം, കായി കം(പുരുഷൻ-വനിത) സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്ക് വീതം ഒൻപത് പേർക്കാണ് പുരസ്ക്കാരങ്ങൾ നൽകുന്നത്. പുരസ്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പത്രവും നൽകും.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത് യൂത്ത് ക്ലബുകൾക്കും അവാർഡിനായി അപേക്ഷിക്കാം. ജില്ലാ തലത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും, പുരസ്ക്കാരവും നൽകും. ജില്ലാ തലത്തിൽ അവാർഡിന് അർഹത നേടീയ ക്ലബ്ബുകളെയാണ് സംസ്ഥാന തലത്തിൽ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും പ്രശസ്തി പത്രവും, പുരസ്ക്കാരവും നൽകും. അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ഡിസംബർ 15. മാർഗ്ഗ നിർദ്ദേശങ്ങളും അപേക്ഷാ ഫോറവും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ (www.ksywb.kerala.gov.in.)വെബ്സൈറ്റിലും, ജില്ലാ യുവജനകേന്ദ്രത്തിലും ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുവാനുള്ള മേൽവിലാസം: ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, ജില്ലാ യുവജനകേന്ദ്രം, മിനി സിവിൽ സ്റ്റേഷൻ, തത്തംപളളി പി.ഒ, ആലപ്പുഴ. 13. ഫോൺ 9847133866. 0477 2239736
- Log in to post comments